മെൽബൺ : റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം. മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. അഡലൈഡിലും ടാസ്‌മേനിയിലെ ലോണ്സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു.
Read Also : ആഗോള കോവിഡ് വാക്സിനേഷൻ റാങ്കിംഗിൽ യുഎഇ മുൻപന്തിയിൽ
ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. വിക്ടോറിയയിലെ മാൻസ്ഫീൽഡിന് സമീപത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. ആദ്യ ഭൂചലനത്തിന് ശേഷം 15 മിനിറ്റിനുശേഷം ശേഷം തുടർചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 4 തീവ്രതയുള്ളതായിരുന്നു തുടർചലനം.
Did you feel the 5.8 (downgraded from 6.0) magnitude #earthquake? Video taken in Green St, Windsor shows some significant damage caused.
Call 132500 if you need help from the SES or 000 if life-threatening.
Know what to do if aftershocks occur. https://t.co/jI6V1pqdhd pic.twitter.com/2vitOZbBVs
— VICSES News (@vicsesnews) September 22, 2021
Post Your Comments