KeralaLatest NewsIndia

വിവാഹത്തിന്റെ പേരില്‍ മതംമാറ്റം തടയാന്‍ നിയമം കേരളത്തിലും വേണം : ആവശ്യം ശക്തം

ലൗ ജിഹാദ്‌ എന്ന പ്രവര്‍ത്തനം തടയാന്‍ യുപി, മധ്യപ്രദേശ്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങള്‍ ചെയ്‌തതിന്‌ സമാനമായ നിയമം കൊണ്ടുവരണം.

തിരുവനന്തപുരം: വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ മതംമാറ്റി തീവ്രവാദത്തിലേക്കു റിക്രൂട്ട്‌ ചെയ്യുന്നതിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കുര്യന്‍ ആവശ്യപ്പെട്ടു. പ്രണയവിവാഹത്തിന്‌ ബി.ജെ.പി എതിരല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രണയത്തെയാണ്‌ എതിര്‍ക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

നിയമനിര്‍മാണത്തിലൂടെ മാത്രമേ ലൗ ജിഹാദ്‌ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ലൗ ജിഹാദ്‌ എന്ന പദം നിര്‍വചിച്ചിട്ടില്ലെന്നു വാദിക്കുന്നവര്‍ ഭരണഘടനയില്‍ മതം പോലും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നതു മറക്കരുത്‌. ലൗ ജിഹാദ്‌ എന്ന പ്രവര്‍ത്തനം തടയാന്‍ യുപി, മധ്യപ്രദേശ്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങള്‍ ചെയ്‌തതിന്‌ സമാനമായ നിയമം കൊണ്ടുവരണം.

എന്നാല്‍ മാത്രമേ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കുറയുകയുള്ളൂ. അല്ലാതെ നടക്കുന്ന ചര്‍ച്ചകളെല്ലാം ഉപരിപ്ലവമായിരിക്കും. പാലാ ബിഷപ്‌ അഭിപ്രായമേ പറയാന്‍ പാടില്ലെന്ന രീതിയില്‍ കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങള്‍ നിലപാടെടുത്തതിനാലാണു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ കത്തയച്ചെതന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button