KeralaLatest NewsNews

കണ്ണമ്പ്ര ഭൂമി ഇടപാട്: എ കെ ബാലന് പങ്കില്ലെന്ന് സിപിഎം

പാലക്കാട്: കണ്ണമ്പ്ര പാപ്‌കോസ് റൈസ് പാർക്ക് സ്ഥലമേറ്റടുപ്പിൽ വിശദീകരണവുമായി സിപിഎം. ഭൂമി ഏറ്റെടുക്കുന്നതിൽ അന്നത്തെ എംഎൽഎ എ കെ ബാലന് പങ്കില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ സെക്രട്ടറി കോൺഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Read Also: സ്വാമിയുടെ കണ്ണുകള്‍ പുറത്തേക്ക് വരികയോ നാക്ക് മുറിയുകയോ ഒന്നും ചെയ്‌തിട്ടില്ല, പിന്നെങ്ങനെ ഇത് തൂങ്ങിമരണമാകും?

കണ്ണമ്പ്ര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്നാണ് പാർട്ടി കമ്മീഷന്റെ കണ്ടെത്തൽ. തുടർന്ന് ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി കെ ചാമ്മുണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ചാമുണ്ണിയുടെ ബന്ധുവും സംഘം ഓണററി സെക്രട്ടറിയുമായിരുന്ന സുരേന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടപാടിൽ ബാലന് പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

Read Also: ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button