Latest NewsIndia

എയര്‍ മാര്‍ഷല്‍ വിവേക്‌ റാം ചൗധരി പുതിയ വ്യോമസേനാ മേധാവി

1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി.

ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ വിവേക്‌ റാം ചൗധരി (വി.ആര്‍. ചൗധരി) പുതിയ വ്യോമസേനാ മേധാവിയാകും. എയര്‍ ചീഫ്‌ മാര്‍ഷല്‍ ആര്‍.കെ.എസ്‌. ബദൗരിയ വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഈ മാസം 30 നാണു ബദൗരിയ സ്‌ഥാനമൊഴിയുന്നത്‌. നിലവില്‍ വ്യോമസേനാ ഉപമേധാവിയാണു ചൗധരി.
1982 ബാച്ച്‌ ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്‌-29 വിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്‌ധനാണ്‌.

3,800 ലധികം മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള അദ്ദേഹം പശ്‌ചിമ വ്യോമ കമാന്‍ഡ്‌ മേധാവിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. വിശിഷ്‌ട സേവാ മെഡല്‍, അതി വിശിഷ്‌ട സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി.

മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ വിദഗ്ധ പൈലറ്റാണ് വി.ആർ ചൗധരി.3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button