ന്യൂഡല്‍ഹി: ഹൈദരാബാദ് എംപിയും എഐഎംഐ നേതാവുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീടിനു നേരെ ആക്രമണം നടത്തിയവര്‍ അറസ്റ്റില്‍. ഹിന്ദുസേനയുടെ അഞ്ച് പ്രവര്‍ത്തകരെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. ഒവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേര്‍ക്കാണ് ഇവര്‍ ആക്രമണം നടത്തിയത്.
ഇവര്‍ വീട് ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. ഒവൈസിയുടെ പരാമര്‍ശങ്ങളില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് ഒവൈസി ആരോപിച്ചു.
Post Your Comments