![](/wp-content/uploads/2021/09/shot-death.jpg)
മോസ്കോ: റഷ്യയിലെ പേം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ എട്ടു പേര് മരിച്ചു. ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെടിവയ്പ്പ് കണ്ട് ഭയചകിതരായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെയും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കീഴടക്കി. ഇതിനിടെ അക്രമിക്കും പരിക്കേറ്റിട്ടുണ്ട്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരിക്കേറ്റത്. റഷ്യന്‍ തലസ്ഥാനത്ത് നിന്നും 1100 കിലോമീറ്റര്‍ കിഴക്കാണ് പേം പട്ടണം. ജനസംഖ്യ പത്ത് ലക്ഷമാണ്. ഇതില്‍ 12,000 ആണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം.
സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും സ്ഥലത്തെ ഭരണാധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments