
തിരുവനന്തപുരം: നടി മേഘ്‌നരാജ് വീണ്ടും വിവാഹിതയാകുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് താരങ്ങൾ രംഗത്ത്. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥവിനോടൊപ്പം മേഘ്‌ന പങ്കുവച്ച ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുനര്‍വിവാഹ വാര്‍ത്തകളുമായി സാമൂഹ്യമാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഗോസിപ്പുകളോട് പ്രതികരിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ബിഗ്ഗ് ബോസ്സ് താരം പ്രഥം.
Also Read:മഹീന്ദ്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കാൻ ഒരുങ്ങുന്നു
‘ആദ്യമൊക്കെ ഇത്തരം ഗോസിപ്പുകള്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികളെ നിയമപരമായി നേരിടു’മെന്നും പ്രഥം വ്യക്തമാക്കി.
ചിരഞ്ജീവി സര്‍ജയുടെ മരണവും, ഗർഭിണിയായിരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും, കുഞ്ഞിന്റെ ജനനവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.
Post Your Comments