തിരുവനന്തപുരം: മാതൃഭൂമി ന്യൂസില്‍ നിന്ന് അവതാരകന്‍ വേണു ബാലകൃഷ്ണന്‍ രാജി വച്ചുവെന്ന് റിപ്പോര്‍ട്ട്. കത്ത് മാനേജ്മെന്റിന് കൈമാറിയതായാണ് വിവരം. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് രാജി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരന്‍ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. രാജീവ് കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്ക്കേണ്ടി വന്നതാണെന്നാണ് വിവരം. രണ്ടാഴ്ചത്തേയ്ക്കായിരുന്നു സസ്‌പെന്‍ഷന്‍.
Read Also : കെ.കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തു? കെ.സുധാകരനോട് കെ.പി അനില്‍കുമാര്‍
പ്രൈം ഡിബേറ്റുകളില്‍ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നായിരുന്നു മുമ്പ് മാനേജ്‌മെന്റ് എടുത്ത തീരുമാനം . മാധ്യമ പ്രവര്‍ത്തക പരാതി എഴുതി നല്‍കാതിരുന്നിട്ടും വേണുവിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയായിരുന്നു. നേരത്തെ മാനേജ്മെന്റുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വേണുവിന്റെ സഹോദരന്‍ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.
Post Your Comments