MalappuramKozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി

കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്ത് അനധികൃതമായി പ്രവൃത്തിക്കുന്ന നേച്വർ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി വിഎസ് വിഷ്ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി മഹ്റൂഫ് (34) എന്നിവരെയാണ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്ന 3 സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി.

ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശിനികളായ സ്ത്രീകളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുമെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച പോലീസ് പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്. കോർപറേഷൻ ലൈസൻസ് പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും വാട്സാപ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button