COVID 19Latest NewsKeralaCinemaMollywoodNewsEntertainment

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്‌കൂളുകൾക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം ആണുള്ളതെന്നും കാര്യങ്ങൾ ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:മേഘ്‌നരാജ് വീണ്ടും വിവാഹിതയാകുന്നു?: വാർത്തകളോട് പ്രതികരിച്ച് താരങ്ങൾ

സംസ്ഥാനത്ത് സീരിയല്‍ – സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്‌ധ‌‌ര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ, മന്ത്രി പറഞ്ഞു. സെക്കൻഡ് ഉൾപ്പെടുത്തിക്കൊണ്ട് തിയേറ്റർ തുറക്കാനാകും തീരുമാനമുണ്ടാവുക എന്നാണു റിപ്പോർട്ടുകൾ. ടിപിആര്‍ കുറയുന്നത് ആശ്വാസകരമാണ്. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കൊവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയേറ്ററുകൾ തുറക്കുകയുണ്ടായി. എന്നാൽ, വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തിയേറ്ററുകള്‍ അടച്ചത്. നിലവിൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button