തിരുവനന്തപുരം: ഓണം ബംബറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിലും മുസ്ലിമിന് ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കലാണ് നല്ലതെന്ന് വിഷയത്തിൽ പ്രതികരിച്ച യുവാവിന് വലിയ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്നത്.
‘മുസ്ലിമിന് ലോട്ടറി എല്ലാ നിലയിലും ഹറാം ആണ് കിട്ടിയ പൈസ ഉപേക്ഷിക്കൽ ആണ് പരലോക വിജയത്തിന് നല്ലത്. നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക, (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു’വെന്ന് സൈദലവിയുടെ സങ്കടകരമായ വാർത്ത പങ്കുവച്ചാണ് യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് കമന്റിൽ രൂക്ഷ വിമർശനങ്ങൾ ഇപ്പോൾ ഉയരുന്നത്.
‘അതെ വ്യക്തമാണ്, സുവ്യക്തമായ നിലപാട്. ഒരു തരത്തിലും ഒരു പാവം മനുഷ്യൻ രക്ഷപ്പെടാനോ ജീവിക്കാനോ സമ്മതിക്കരുത്. അതാണല്ലോ ഈ വിശ്വാസത്തിന്റെ ഒരു ഗുണ’മെന്നാണ് പോസ്റ്റിനെതിരെ ഒരാൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘ഗവൺമെൻ്റ് ഹോസ്പിറ്റലിലെ മരുന്ന് ഒന്നും കുടിക്കരുത്, പിന്നെ റേഷൻ അരി കഴിക്കരുത്, കാരണം മദ്യം, ലോട്ടറി ഇതൊക്കെ വിറ്റ നികുതി ആണ് അതും’ എന്നും ഈ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
Post Your Comments