KeralaLatest NewsNews

ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന്‍ നയത്തെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം. ബ്രിട്ടന്റെ നയത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്ത് എത്തി. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ: അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി

രണ്ട് വാക്സിനുമെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് ബ്രിട്ടന്‍ അനുശാസിക്കുന്നു. ഇന്ത്യക്കാര്‍ യാത്രപുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പേ കൊവിഡ് ടെസ്റ്റ് നടത്തണം. ഇതിനുപുറമെ ബ്രിട്ടനിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നാണ് ബ്രിട്ടന്റെ ചട്ടം. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടന്‍ തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.

‘ ബ്രിട്ടന്റെ ഈ നിലപാട് വിവേചനപരമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡ് രണ്ട് വാക്സിനുമെടുത്ത ഇന്ത്യക്കാരെ വാക്സിനെടുക്കാത്തവരുടെ ഗണത്തിലാണ് ബ്രിട്ടന്‍ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ 10 ദിവസം സ്വയം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ബ്രിട്ടന്‍ നിര്‍ദേശിക്കുന്നത്,’ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

യുകെയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയില്‍ നിന്നും 50 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ അയച്ചുകൊടുത്തിരുന്നു. ഇത് ബ്രിട്ടനിലെ ആരോഗ്യ സംവിധാനം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടാണ് ഇന്ത്യക്കാരോടുള്ള ബ്രിട്ടന്റെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button