തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി.
ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശി സലീമിനാണ് പരിക്കേറ്റത്. പ്രീതിയെന്ന പേരിലായിരുന്നു യുവാവിന്റെ ആക്രമണം. ബിനോയ് അഞ്ഞൂറ് രൂപ ചോദിച്ചെങ്കിലും സലീം കൊടുക്കാതിരുന്നതോടെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ചെരുപ്പിന്റെ അടിയില്‍ ഉണ്ടായിരുന്ന ആണി കൊണ്ടാണ് സലീമിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
Post Your Comments