ബെംഗളൂരു: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ. തനിക്കെതിരെ വ്യാജമായി നിര്‍മിച്ച വിഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു.
‘സദാനന്ദഗൗഡ എം.പിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടന്‍ തടയണം. വ്യാജ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം’- അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
Read Also: ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി: ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം
അതേസമയം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് സദാനന്ദ ഗൗഡ ആരോപിച്ചു. തന്റെ തകര്‍ച്ച ലക്ഷ്യമിട്ടാണ് വ്യാജ അശ്ലീല വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ തരംഗമായത് തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു .
Post Your Comments