CinemaMollywoodLatest NewsKeralaNewsIndiaEntertainment

സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി

പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു സൈബര്‍ ആക്രമണം. സയനോരയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി.

ഹരീഷ് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് സയനോരയ്ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. ഒപ്പം സദാചാരവാദികള്‍ക്ക് മറുപടിയും ഹരീഷ് വീഡിയോയിലൂടെ കൊടുക്കുന്നുണ്ട്. ഒരു സ്ത്രീ എന്ത് വേഷം ധരിക്കണമെന്നത് അവരുടെ തീരുമാനമാണ്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് താരം പങ്കുവെയ്ക്കുന്ന ആശയം. ‘ഇത് ഗായിക സയനോരക്കുള്ള ഐക്യദാര്‍ഢ്യമാണ്. ഒരു പെണ്‍കുട്ടി എന്ത് വേഷമിടണമെന്ന് അവളാണ് തീരുമാനിക്കുക. അതുകൊണ്ട് അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാര്‍ഢ്യം’ – ഹരീഷ് പേരടി

Also Read:പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി

അതേസമയം സയനോരയ്ക്ക് പിന്തുണയുമായി പിന്നണി ഗായികയായ സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും വീഡിയോ ചെയ്തിരുന്നു. സയനോരയും സുഹൃത്തുക്കളും ഡാന്‍സ് കളിച്ച അതേ ഗാനത്തിന് ചുവട് വെച്ചുകൊണ്ടായിരുന്നു സിത്താര പിന്തുണ അറിയിച്ചത്. ഇതോടെ, സിത്താരയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button