Latest NewsKeralaNews

നാർക്കോട്ടിക് ജിഹാദ് പരാമർശം: വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ബിജെപിയും കോൺ​ഗ്രസും ശ്രമിക്കുന്നതായി സിപിഎം

പാലക്കാട് : നാർക്കോട്ടിക് ജിഹാദ് പരാമർശവിവാദത്തിൽ ബിജെപിക്കും കോൺ​ഗ്രസിനുമെതിരെ വിമർശനവുമായി സിപിഎം. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ആ ശൈലി തന്നെയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.

സർക്കാർ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഐക്യം നല്ല രീതിയിൽ നിലനിൽക്കുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണെന്ന് എ കെ ബാലൻ പരിഹസിച്ചു. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്.ചിലർ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതിൽ ഗൂഡ ലക്ഷ്യം ഉണ്ട്. ഒരു വർഗീയ കലാപവും ഈ സർക്കാരിന്റെ കാലത്ത് നടക്കില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.

Read Also  :  ഇന്ത്യക്കു പിന്നാലെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനവും വിരാട് കോഹ്‌ലി ഒഴിയുന്നു

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ്. ദുരഭിമാനം വെടിഞ്ഞ് സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button