Latest NewsKeralaNews

മെഡിക്കൽ കോളേജിൽ മികച്ച ചികിത്സ സൗകര്യം ഉറപ്പാക്കും : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കൽ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: രണ്ടുവര്‍ഷമായിട്ടും കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താനായില്ല : കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിതം

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങൾക്ക് കൂടുതൽ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ഗവേഷണത്തിനായുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിലെത്തുന്ന ഓരോ രോഗിയെയും ആർദ്രതയോടെ സമീപിക്കാനും ചികിത്സ നൽകാനുമാണ് ശ്രദ്ധിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മികച്ച ചികിത്സാ, മികച്ച സേവനം എന്നതാണ് സർക്കാർ ലക്ഷ്യമിടുത്. സംസ്ഥാനത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വികസനത്തിന്റെ ഒരു ഘട്ടം കൂടി പൂർത്തിയാക്കിയിരിക്കുകയാണ്. ലോകത്താകമാനം കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് ആരോഗ്യ മേഖല. കേരളവും ആ പോരാട്ടത്തിന്റെ ഭാഗമാണ്. കോവിഡിനൊപ്പം നിപയും വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ശക്തമായ ഇടപെടലുകളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും നിപയെ നിയന്ത്രണ വിധേയമാക്കാനായെന്നും മന്ത്രി വിശദീകരിച്ചു.

Read Also: ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ

100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലെ നവീകരിച്ച ആർടിപിസിആർ ലാബിന്റെയും കിടത്തിച്ചികിത്സ വിഭാഗത്തിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനത്തിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.

41 ലക്ഷം രൂപ മുതൽ മുടക്കി കോവിഡ് പരിശോധന മെച്ചപ്പെടുത്താനായി ആർടിപിസിആർ ലാബിൽ കൂടുതൽ പ്രവർത്തന ക്ഷമതയുള്ള ഓട്ടോമേറ്റഡ് നൂക്ലിക് ആസിഡ് എക്‌സ്ട്രാക്ട് മെഷീനാണ് സ്ഥാപിച്ചത്. പുതിയ പരിശോധന ഉപകരണം വഴി പ്രതിദിനം 1500 മുതൽ 2000 ആർടിപിസിആർ പരിശോധനകൾ വരെ സാധ്യമാകും. ഭാവിയിൽ ആർഎൻഎ, ഡിഎൻഎ പോലുള്ള പരിശോധനകൾക്കും മരുന്ന് പരീക്ഷണങ്ങൾക്കും ഈ ലാബ് റിസർച്ച് ലൈബ്രറി ആക്കാൻ സാധിക്കും. കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം 82 ബെഡ്ഡുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചിരിക്കുന്നത്.

ഓൺലൈൻ ആയി സംഘടിപ്പിച്ച പരിപാടിയിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ഡിഡിസി അർജുൻ പാണ്ഡ്യൻ, ഡിഎംഒ ഡോ എൻ പ്രിയ, ഡിപിഎം ഡോ സുജിത് സുകുമാരൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ ബി ഷീല, ത്രിതല പഞ്ചായത്തംഗങ്ങളായ രാജി ചന്ദ്രൻ, ജോർജ്ജ് പോൾ, കെജി സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, ആർഎം ഡോ അരുൺ എസ്, തുടങ്ങിയവർ പങ്കെടുത്തു.

Read Also: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button