Latest NewsNewsInternationalGulfOman

പുതിയ അദ്ധ്യയന വർഷാരംഭം: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: പുതിയ അദ്ധ്യയന വർഷാരംഭത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി റോയൽ ഒമാൻ പോലീസ്. സെപ്റ്റംബർ 19 ഞായറാഴ്ച്ച മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താൻ റോയൽ ഒമാൻ പോലീസ് പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു.

Read Also: കോവിഡ്: വിവാഹ പാർട്ടികൾക്കും സാമൂഹിക ഒത്തുചേരലുകൾക്കുമുള്ള മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഷാർജ

വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന സമയങ്ങളിലും മറ്റും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് സംബന്ധിച്ചും, ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നത് സംബന്ധിച്ചും വിദ്യർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ റോയൽ ഒമാൻ പോലീസ് രക്ഷിതാക്കളോട് നിർദ്ദേശിച്ചു. മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കുക, സമൂഹ അകലം ഉറപ്പാക്കുക, കൂട്ടംകൂടുന്നത് ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ഉറപ്പാക്കാനും പോലീസ് ആഹ്വാനം ചെയ്തു.

വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും, തിരികെ മടങ്ങുന്നതിനുമായി സ്‌കൂൾ ബസുകൾ കാത്ത് നിൽക്കുന്ന സമയങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്താനും, റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും പോലീസ് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.

Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button