Latest NewsNewsIndia

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: വമ്പന്‍ വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍

ദെഹ്‌റാദൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹാല്‍ദ്‌വാനിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ മൂലം ഉത്തരാഖണ്ഡിലെ യുവാക്കള്‍ കുടിയേറ്റത്തിന് നിര്‍ബന്ധിതരാവുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കണം. സംസ്ഥാനത്ത് ശുദ്ധമായ ലക്ഷ്യങ്ങളുള്ള സര്‍ക്കാര്‍ വന്നാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഈഴവ ലവ് ജിഹാദ്: കാര്യം അന്വേഷിക്കാൻ വിളിച്ചപ്പോൾ വിവാദ പരാമർശം നടത്തിയ വൈദികന്റെ ഫോൺ സ്വിച്ച് ഓഫ്‌

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ ഇത് മൂന്നാംവട്ടമാണ് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തുന്നത്. ഹാല്‍ദ്‌വാനിയില്‍ നടക്കുന്ന തിരംഗയാത്രയിലും കെജ്‌രിവാള്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button