തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണിത്. മുരുഗേഷ് തേവര്‍ എന്ന ഏജന്റ് മുഖേന തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. ടിക്കറ്റ് ലഭിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഗതാഗത മന്ത്രി ആന്റണി രാജുവും നറുക്കെടുപ്പില്‍ പങ്കെടുത്തു.
രണ്ടാം സമ്മാനമായ 1 കോടി രൂപ ആറു പേര്‍ക്കാണ് ലഭിക്കുന്നത്. TA 945778, TB 265947, TC 537460 , TD 642007, TE 177852, TG 386392 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്കാണ് സമ്മാനം. സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്ക് ലഭിച്ചു.
മൂന്നാം സമ്മാനം TA 218012, TB 548984, TC 165907, TD 922562, TE 793418, TG 156816, TA 960818, TB 713316, TC 136191, TD 888219, TE 437385, TG 846848 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്കാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില. TA, TB, TC, TD, TE, TG എന്നീ ആറു സീരിസിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റുകള്‍ മുഴുവനും വിറ്റു.
Post Your Comments