ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്ന് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി സൂചന. ലണ്ടനില്‍ വച്ച് ഇതു സംബന്ധിച്ച എഗ്രിമെന്റ് നടന്നുവെന്നാണ് വിവരം. 1600 കോടി രൂപയ്ക്കാണ് മാധ്യമ സ്ഥാപനം വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.
അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിമര്‍ശകരായിരുന്നു ഈ പ്രമുഖ വാര്‍ത്താ ചാനല്‍. അദാനിക്കെതിരെ ഈ സ്ഥാപനം നിരന്തരം വാര്‍ത്തകളും ചെയ്തിരുന്നു. ഇതിനിടെ ചാനല്‍ തന്നെ വാങ്ങിയാണ് അദാനിയുടെ നാടകീയ നീക്കം. അദാനിക്കെതിരെയും ബിജെപിക്കെതിരെയും മോദിക്കെതിരെയും നിരന്തരം വ്യാജവാർത്തകളും ഈ മാധ്യമം പടച്ചു വിട്ടിരുന്നു.
ലഭിക്കുന്ന വിവരം അനുസരിച്ച് ചാനലിന്റെ ഉടമയ്ക്ക് 100 കോടി രൂപ മാത്രമാണ് ലഭിക്കുക. ഇദേഹത്തിന്റെ കടവും കേസും ബാധ്യതകളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. നിലവില്‍ ചാനലിന്റെ പ്രധാന ഷെയര്‍ കൈവശം വച്ചിരിക്കുന്ന കമ്പനിക്ക് അവരുടെ തുക നല്‍കി ഒഴിവാക്കിയിട്ടുണ്ട്.
read also: അശ്‌ളീല സന്ദേശം, മാതൃഭൂമി അവതാരകൻ വേണുബാലകൃഷ്ണന് സസ്‌പെൻഷൻ
അതിനിടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് പുഗലിയയെ അദാനി ഗ്രൂപ്പ് തങ്ങളുടെ മാധ്യമ സംരഭത്തിന്റെ ചീഫ് എക്സിക്യുട്ടിവ് കം എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. തങ്ങള്‍ ഏറ്റടുത്ത സ്ഥാപനത്തിന്റെ ചുമതലയും പുഗലിയ്ക്ക് നല്‍കും.
രാഷ്ട്രിയ, ബിസനസ് മേഖലയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് സജ്ഞയ് പുഗലിയ. അച്ചടി, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയയില്‍ പരിചയ സമ്പന്നനാണ് ഇദ്ദേഹം. നിരവധി വാര്‍ത്താ ചാനലുകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത് അനുഭാവം ഉണ്ടായിരുന്ന ചാനൽ ഇനി വലത്തോട്ട് തിരിയുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Post Your Comments