ബെംഗളൂരു : ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തിൽ മലയാളി ഉള്‍പ്പെടെ 28 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത്. അനേക്കലിലെ ഒരു സ്വകാര്യ റിസോര്‍ട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ജംഗിള്‍ സഫാരിയുടെ മറവിൽ മരിജ്വാന, കൊക്കെയ്ന്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി നടത്തിയത്. ഇതിനായി റഷ്യയില്‍ നിന്ന് മോഡലുകളേയും ഡി.ജെയെയും ഇവർ എത്തിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്ത എല്ലാവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
Read Also : കൊത്താൻ പാഞ്ഞടുക്കുന്ന വിഷപ്പാമ്പ്: ജീവനും കൊണ്ടോടി യുവാവ്: വീഡിയോ
കര്‍ഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തില്‍ ഒരു മലയാളിയാണുണ്ടായിരുന്നത്. അറസ്റ്റിലായവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വലിയ അളവില്‍ ലഹരി മരുന്നുകളും കണ്ടെടുത്തുവെന്നാണ് വിവരം.
Post Your Comments