Latest NewsUAENewsGulf

റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ 15 പുതിയ പള്ളികൾ ഉദ്ഘാടനം ചെയ്തു

ദുബായ് : റാസ് അൽ ഖൈമയുടെ വിവിധ ഭാഗങ്ങളിലായി 15 പുതിയ പള്ളികൾ ഉദ്ഘാടനം ചെയ്തു. പുതുതായി തുറന്ന പള്ളികളിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ-ധൈത് സൗത്ത്, അൽ റിഫ, സീഹ് അൽ ഗാബ്, അൽ സഹ്റ, അൽ റംസ് (ദയാത്) മസാഫി, ഖലീഫ സിറ്റി, അൽ മൈരിദ്, ഷമൽ (ഗെയ്‌ലാൻ), അൽ ഖറാൻ, ജൽഫർ എന്നിവ ഉൾപ്പെടുന്നു. ഏകദേശം 200 മുതൽ 1000 വരെ ആരാധകരെ ഉൾക്കൊള്ളാനുള്ള ശേഷി പള്ളികൾക്കുണ്ട്.

Read Also : കുവൈറ്റില്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം 

പുതുതായി പണിത പാർപ്പിട മേഖലകളിലേക്കായി പുതിയ പള്ളികളും , പഴയ പള്ളികൾ പുതുക്കിപ്പണിയാനും തീരുമാനിക്കുകയായിരുന്നു. ഇസ്ലാമിക വാസ്തുവിദ്യാ ശൈലിക്ക് അനുസൃതമായാണ് പുതിയ പള്ളികൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഒറിജിനാലിറ്റിയും നാഗരികതയും കൂടിച്ചേർന്ന് ആധുനികവൽക്കരണവും നഗരവികസനവും രാജ്യം സാക്ഷ്യം വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button