റിയാദ് : ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തര്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വൈറല്‍. ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെ ചെങ്കടലില്‍ മൂവരും ഒരുമിച്ച് ഒഴിവു സമയം ചെലവഴിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂന്‍ ബിന്‍ സായിദ് അല്‍നഹ്യാനും ഒരുമിച്ചുള്ള ഫോട്ടോ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബദ്ര് അല്‍അസാകിര്‍ ആണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
വേനല്‍ക്കാല വസ്ത്രമായ ഷോര്‍ട്സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് പുഞ്ചിരിക്കുന്ന നിലയിലാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സൗദി അറേബ്യയും ഖത്തറും നാല് വര്‍ഷം നീണ്ട പിണക്കങ്ങള്‍ മറന്ന് ഒന്നിച്ച കഴിഞ്ഞ വര്‍ഷത്തെ അല്‍ ഉല ജി.സി.സി ഉച്ചകോടിക്ക് ശേഷം ഖത്തര്‍ അമീര്‍ ആദ്യമായാണ് സൗദിയിലെത്തുന്നത്.
Post Your Comments