വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ ഡ്രോണ്‍ ആക്രമണം നടത്തി 10 പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നുവെന്ന് ഏറ്റു പറഞ്ഞ് അമേരിക്ക. പലായനം ചെയ്യാനിരുന്ന കുടുംബത്തിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. അഫ്ഗാൻ ദൗത്യ ചുമതലയുണ്ടായിരുന്ന അമേരിക്കൻ സൈനിക മേധാവി ജനറൽ ഫ്രാങ്ക് മെക്കൻസിയാണ് കുറ്റസമ്മതം നടത്തിയത്.
കാബൂളില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ് സ്ഫോടനത്തിന്റെ സുത്രധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്.
ഖൊറാസൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിഗമനം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വധിക്കപ്പെട്ട കുടുംബാംഗങ്ങളുടെ വിയോഗത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തി. ഒരു യുദ്ധഭൂമിയിൽ മരണങ്ങൾ ഒഴിവാക്കാനാവാത്തതാണ്. എന്നാൽ സംഭവിച്ചത് വലിയ തെറ്റാണെന്നും ലോയ്ഡ് സമ്മതിച്ചു..
Post Your Comments