Latest NewsNewsIndia

പുരുഷന്മാർ പൊതുസ്ഥലത്ത് നഗ്നരായി നടക്കുന്നു, ആരും ഒന്നും പറയുന്നില്ല: പെൺകുട്ടി ഷോർട്സ് ഇട്ടാൽ കുഴപ്പം, ജൂബിലി പറയുന്നു

തേസ്പൂര്‍: ഷോര്‍ട്ട്സ് ധരിച്ച്‌ എത്തിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ നിഷേധിച്ചത് വാർത്തയായിരുന്നു. ജീവിതത്തിലെ ഏറ്റവും അപമാനകരമായ സംഭവമെന്നാണ് ഇതിനെ കുറിച്ച് ജൂബിലിയെന്ന പെൺകുട്ടി പറയുന്നത്. അസമിലെ തേസ്പൂരിലെ ഗിരിജാനന്ദാ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ നടന്ന കാര്‍ഷിക പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

70 കിലോമീറ്റർ അകലെയുള്ള സ്വന്തം നാട്ടിൽ നിന്നും തേസ്പൂരിലേക്ക് അച്ഛനൊപ്പം പരീക്ഷയെഴുതാൻ എത്തിയതായിരുന്നു അവൾ. പരീക്ഷാഹാളിൽ പ്രവേശിക്കാൻ അധികൃതർ പെൺകുട്ടിയെ അനുവദിച്ചില്ല. കാര്യമെന്തെന്ന് ചോദിച്ചപ്പോൾ പരീക്ഷാ ഹാളില്‍ ഷോര്‍ട്ട്സ് പോലുള്ള ചെറിയ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. എന്നാൽ, ഷോർട്സ് പോലുള്ള വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമില്ലെന്ന് എവിടെയും നിയമമൊന്നുമില്ലെന്നാണ് പെൺകുട്ടി പറയുന്നത്.

Also Read:‘സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയനുകളുടെ മറവില്‍ ക്യാമ്പസ് തീവ്രവാദം വളർത്തുന്നു’ ആരോപണവുമായി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്

‘അവർ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എനിക്ക് സങ്കടം വന്നു. പുറത്തുകാത്തിരുന്ന അച്ഛനോട് കരഞ്ഞുകൊണ്ട് പോയി ഞാൻ കാര്യം പറഞ്ഞു. ഒടുവിൽ, ഒരു ജോടി പാന്റ്സ് സംഘടിപ്പിച്ചാൽ എനിക്ക് പരീക്ഷ എഴുതാം എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. അച്ഛൻ എനിക്ക് പാന്റ്സ് വാങ്ങാനായി മാർക്കറ്റിലേക്ക് ഓടി. അപ്പോഴെല്ലാം എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു. ഞാൻ മാനസികമായി അങ്ങേയറ്റം പീഡിപ്പിക്കപ്പെടുന്നതായി തോന്നി. അവർ കോവിഡ് പ്രോട്ടോക്കോളുകൾ, മാസ്കുകൾ, ശരീരത്തിന്റെ താപനില പോലും പരിശോധിച്ചില്ല… പക്ഷേ, എന്റെ ഷോർട്സ് പരിശോധിച്ചു.

ചില പുരുഷന്മാർ പൊതുസ്ഥലത്ത് നഗ്നരായി ചുറ്റിക്കറങ്ങുന്നു. ആരും ഒന്നും പറയുന്നില്ല. എന്നാൽ, ഒരു പെൺകുട്ടി ഒരു ഷോർട്സ് ധരിച്ചാൽ ആളുകൾ അതിനെതിരെ വിരൽ ചൂണ്ടുന്നു. അച്ഛന്‍ കടയില്‍ പോയി തിരികെ എത്താന്‍ കുറച്ചു സമയം എടുത്തു. 8 കിലോമീറ്റർ അകലെയുള്ള കടയിൽ നിന്നുമാണ് അച്ഛൻ പാന്റ്സ് വാങ്ങിയത്. ഈ സമയം കൊണ്ട് എനിക്ക് ഉടുക്കാന്‍ അധികൃതർ ഒരു കര്‍ട്ടന്‍ തരികയായിരുന്നു. ജീവിതത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ഇത്’, ജൂബിലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button