Latest NewsNewsLife StyleFood & CookeryHealth & Fitness

അമിതമായി കാപ്പി കുടിച്ചാൽ ഈ രോഗങ്ങൾ ഉറപ്പ്

കാപ്പിയും ചായയും നമ്മുടെയെല്ലാം ഇഷ്ടപാനീയങ്ങളാണ്. ദിവസം തുടങ്ങുന്നത് മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം നമ്മള്‍ അകത്താക്കാറുണ്ട്. എന്നാൽ,അമിതമായി ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. അങ്ങനെ കാപ്പി, അമിതമാവുകയാണെങ്കില്‍ നമ്മളില്‍ സംഭവിക്കാവുന്ന അഞ്ച് തരം ‘നെഗറ്റീവ്’ ഫലങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

കാപ്പി അധികം കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കഫീനും അമിതമായി ശരീരത്തിലെത്തുന്നു. ഇത് ‘ഇന്‍സോമ്‌നിയ’ അഥവാ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ എത്തിച്ചേക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Read Also  :  ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു

ചിലരില്‍ കാപ്പി അമിതമാകുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം. വയര്‍ കെട്ടിവീക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരക്കാര്‍, കൂടുതലായി ഹെര്‍ബല്‍ ചായകളെ ആശ്രയിക്കുന്നതാണ് ഉത്തമം.

രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ അമിതമായി കാപ്പി കഴിച്ചാല്‍ അത് ആരോഗ്യാവസ്ഥയെ ഒന്നുകൂടി മോശമാക്കും. രക്തസമ്മര്‍ദ്ദം ഉയരാന്‍ കഫീന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലിത് താല്‍ക്കാലികമായ മാറ്റമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button