Latest NewsNewsIndia

കനത്ത മഴയിൽ സബ്​വേയിലെ വെള്ളത്തിൽ കാർ മുങ്ങി: വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഭർതൃ മാതാവ്​ ജയത്തെ നാട്ടുകാർ രക്ഷപ്പെടുത്തി

ചെന്നൈ: കനത്ത മഴയിൽ സബ്​വേയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്​ടർ മരിച്ചു. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂർ റെയിൽവേ സബ്​ വേയിൽ നടന്ന അപകടത്തിൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ്​ (35) ദാരുണമായി മരിച്ചത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഭർതൃ മാതാവ്​ ജയത്തെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഡോ. സത്യ ഓടിച്ചിരുന്ന കാർ വെള്ളിയാഴ്​ച രാത്രി കനത്ത മഴയിൽ സബ്​ വേയിൽ നാലടി ഉയരത്തിൽ കെട്ടിനിന്ന വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. കാറിൽ വെള്ളം കയറിയപ്പോൾ സീറ്റ്​ബെൽറ്റ്​ ഊരാൻ കഴിയാതിരുന്നതാണ്​ മരണത്തിനു​ കാരണമായതെന്നാണ് ലഭ്യമായ വിവരം.​ സംഭവ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കുംസത്യയുടെ സീറ്റ്​ ബെൽറ്റ്​ നീക്കം ചെയ്യാൻ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button