Latest NewsKeralaIndia

കള്ളപ്പണ ഇടപാട്? സംസ്ഥാനത്തെ നാല് പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡിയുടെ അന്വേഷണം, ഡിജിപിക്ക് കത്ത്

നേരത്തെ തന്നെ അനധികൃതമായി സ്വത്തുക്കള്‍ സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നതായിപരാതി ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: സംസ്ഥാന നാല് പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ ഇഡിയുടെ അന്വേഷണം. കള്ളപ്പണം വെളുപ്പിക്കലില്‍ ആണ് ഈ അന്വേഷണം. ഇന്‍സ്പ്കെടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഇതില്‍ ഉണ്ട്. ഈ നാല് പോലീസുകാരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത് .

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്‌എച്ച്‌ ഒ സുരേഷ്കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്‌എച്ചഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഈ നാല് പേര്‍. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി.

നേരത്തെ തന്നെ അനധികൃതമായി സ്വത്തുക്കള്‍ സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നതായിപരാതി ഉയര്‍ന്നിരുന്നു.
ഈ നാല് പോലീസുകാര്‍ക്കെതിരെ കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടോയെന്നും എന്തെങ്കിലും കേസുകളുണ്ടോയെന്നും ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button