COVID 19Latest NewsNewsIndiaInternational

നമ്മൾ വാക്‌സിനേഷനിൽ റെക്കോർഡ് സൃഷ്ടിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പനി തുടങ്ങി: പരിഹസിച്ച് നരേന്ദ്ര മോദി

ദില്ലി: തന്റെ ജന്മദിനത്തിൽ രാജ്യത്ത് നടന്ന റെക്കോര്‍ഡ് വാക്‌സിനേഷനോടെ പ്രതിപക്ഷത്തിന് പനിച്ചു തുടങ്ങിയെന്ന് പരിഹാസവുമായി പ്രധാനമന്ത്രി. 2.5 കോടിയിലേറെ ഡോസാണ് വെള്ളിയാഴ്ച മാത്രം വിതരണം ചെയ്തത്. ‘ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്‌സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Also Read:കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല: ചീഫ് ജസ്റ്റിസ്

ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ പ്രധാനമന്ത്രി കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലകൾക്കും മറ്റും കേന്ദ്രസഹായമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഗോവക്കും ഹിമാചല്‍പ്രദേശിനും പിന്നാലെ കേരളം, പുതുച്ചേരി അടക്കം ഉടന്‍ ആദ്യ ഡോസ് വാക്‌സീന്‍ നൂറ് ശതമാനം നേട്ടം കൈവരിക്കുമെന്ന് മോദി പറഞ്ഞു.

അതേസമയം, വാക്‌സിൻ ആദ്യഘട്ട ഡോസ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ തന്നെ ഇത്തരത്തിൽ ഒരു നേട്ടം ലോകരാജ്യങ്ങൾക്ക് മുൻപിൽ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു രാജ്യത്തിന്റെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button