ദോഹ : വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വെറ്ററിനറി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കി ഖത്തർ. മിസൈദിലെ ഹമദ് തുറമുഖം, അല്‍ റുവൈസ് തുറമുഖങ്ങളുടെ സമീപങ്ങളിലായാണ് ക്വാറന്റൈന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.
നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടു കൂടി സജ്ജീകരിക്കുന്ന വെറ്ററിനറി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തിര ചികിത്സാവിഭാഗം, വെറ്ററിനറി ലബോറട്ടറി, സ്റ്റോറേജ് സംവിധാനം തുടങ്ങിയവയും കേന്ദ്രങ്ങളിലുണ്ടാകും.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കന്നുകാലികളുള്‍പ്പെടെയുള്ള മൃഗങ്ങളെ തുറമുഖത്ത് വെച്ചു തന്നെ പരിശോധിച്ച് ആരോഗ്യാവസ്ഥയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉപകരിക്കും. അറവുശാലകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിലുണ്ടാകും.
Post Your Comments