റോം: ഇടവക ഫണ്ട് ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ വൈദികന്‍ അറസ്റ്റില്‍. 40 വയസുള്ള വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രേറ്റോയിലെ കാസ്റ്റലിന ജില്ലയിലെ അനൂണ്‍സിയാസോണ്‍ ഇടവകയിലെ വൈദികനായ ഫ്രാന്‍സിസ്‌കോ സ്പാഗ്‌നസി ആണ് അറസ്റ്റിലായത്. ഇടവക ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത ലഹരിമരുന്ന് ഇടപാട് നടത്തുകയായിരുന്നു ഇദ്ദേഹം. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ്എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read:ഷോര്‍ട്ട്സ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് പരീക്ഷ എഴുതിപ്പിച്ചു
വൈദികന്റെ കൂട്ടാളി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ‘ഡേറ്റ് റേപ്പ്’ ഡ്രഗ് എന്നറിയപ്പെടുന്ന ജിബിഎല്‍ ആണ് ഇയാളിൽ നിന്നും പിടികൂടിയത്. സൗഹൃദം സ്ഥാപിക്കുന്ന യുവതികളെ ലഹരി നല്‍കിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനാണ് ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത്. ജിബിഎല്ലിനു പുറമെ ഇയാള്‍ക്ക് കൊക്കൈന്‍ ഇടപാടും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് ഇറക്കുമതിയും വില്‍പനയുമാണ് പ്രതിയ്‌ക്കെതിരെയുള്ള ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്ന് പ്രേറ്റോ പബ്ലിക് പ്രോസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. പോളണ്ടില്‍ നിന്ന് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്നു. ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് വൈദികന്റെ പങ്കും വെളിച്ചത്ത് വന്നത്.
Post Your Comments