കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ട് അർപ്പിച്ച് പ്രാർഥന. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ന്യൂനപക്ഷ മോർച്ച യാണ് പ്രാർത്ഥന നേർന്നത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. എസ് മുഹമ്മദ് റിഷാൽ, ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് കാസിം ഹാജി, ബേപ്പൂർ മണ്ഡലം പ്രസിഡൻറ് അബ്ദുൽ മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡൻറ് അബ്ദുൽ റഷീദ് എന്നിവർ പ്രാർത്ഥനയിൽ പങ്കുചേർന്നു.
പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മാരാർജി ഭവനിൽ മോഡിയുടെ കൂറ്റൻ ഛായാചിത്രത്തിന് മുന്നിൽ 71 നിലവിളക്ക് തെളിയിച്ച് ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. വികെ സജീവൻ അധ്യക്ഷത വഹിച്ചു.
Post Your Comments