Latest NewsNewsLife StyleHealth & FitnessSex & Relationships

ലൈംഗികബന്ധം വേദനാജനകമോ?: ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യാം

ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ലൈംഗികബന്ധം. എന്നാൽ, ചില നേരങ്ങളിൽ ലൈംഗികബന്ധം വേദനാജനകമാകാറുണ്ട്. ഇതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടായിരിക്കും. ഇത് മനസ്സിലാക്കിയിട്ട് വേണം ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

യോനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്ത് ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക, പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലോ ഗർഭാശയത്തിലോ സിസ്റ്റുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ, എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ ഇങ്ങനെ നിരവധി കാരണങ്ങൾ ഇതിനുണ്ടാകാം.

Read Also  :  പ്രമേഹം കുറയ്ക്കാന്‍ തുളസിയില

യോനീവരൾച്ചയാണ് പ്രശ്നമെങ്കിൽ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെൽ യോനീകവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക്സ് ചെയ്തു നോക്കുക. അതല്ലെങ്കിൽ സെക്സ് പൊസിഷൻ മാറ്റി നോക്കുക. അതും ശരിയാകുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button