
എറണാകുളം: മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ മുസ്ളീം വനിതകളുടെ ദുആ സമ്മേളനം നടക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. എറണാകുളത്ത് ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ഈ സമ്മേളനത്തിൽ അഫ്ഗാനിലെ വനിതകൾ അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ പ്രതികരിക്കുകയും അഫ്ഗാനിലെ വനിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.
വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളത്ത് ദുആ സമ്മേളനം നടത്തുമെന്നാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ അറിയിപ്പ്. ഇതു സംബന്ധിച്ചുള്ള പോസ്റ്ററുകളില്‍ ദുആ സമ്മേളന വേദി എറണാകുളത്താണെന്ന് മാത്രമാണുള്ളത്. കൃത്യമായ വേദി സംബന്ധിച്ച് അറിയിപ്പൊന്നും ഇല്ല.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:
മുത്തലാഖ് നിരോധിച്ചതിന്…
സ്ത്രീത്വത്തെ അപമാനിക്കുന്ന താലിബാനിസത്തെ പ്രതിരോധിച്ച്…
അഭിമാനം സംരക്ഷിച്ച.. മോദിജിക്ക്
നന്ദി.. ജന്മദിനത്തിൽ
മുസ്ലീം വനിതകളുടെ
ദുആ സമ്മേളനം
സെപ്തംബർ 17 ന്
എറണാകുളത്ത്.
Post Your Comments