Latest NewsKeralaNews

മതേതരത്വത്തിന് മുറിവേല്‍ക്കുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ല,നാര്‍ക്കോട്ടിക് ജിഹാദ് ചര്‍ച്ച അവസാനിപ്പിക്കണം: സുധാകരന്‍

ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടു പോയത്

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മതേതരത്വത്തിന് മുറിവേല്‍ക്കുന്നത് നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പ്രശ്നം തണുപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച കെപി അനില്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടു പോയത്. ഈ കള്ളനാണയങ്ങളെ ചുമക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് ഡിസിസി അധ്യക്ഷനാക്കണമെന്ന് കെപി അനില്‍കുമാര്‍ തന്നോട് ആവശ്യപ്പെട്ടെങ്കിലും ഒരു നക്കിപ്പൂച്ച പോലും അനില്‍കുമാറിനെ അധ്യക്ഷനാക്കണമെന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇനിയൊരു തിരിച്ചടി താങ്ങാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും നന്നായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button