ThiruvananthapuramPalakkadMalappuramKozhikodeKeralaNattuvarthaLatest NewsNewsIndia

ഫുട്ബോൾ വളർത്താൻ അക്കാദമിയെന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റ്: നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ കമന്റ് ചെയ്ത് ആഷിക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ പുതിയ പദ്ധതിയുമായെത്തിയ സർക്കാരിന് മുൻപിൽ സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫുട്ബോൾ താരം മുഹമ്മദ്‌ ആഷിക്. ‘അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ കഴിയുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനായി ആധുനിക പരിശീലന സൗകര്യങ്ങളുള്ള മൂന്ന് ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റ് ചെയ്തായിരുന്നു ആഷിക് വിവരങ്ങൾ അറിയിച്ചത്.

Also Read:പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘മലപ്പുറം ജില്ലയിൽ കോട്ടപ്പടി സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവ കോടികൾ മുടക്കി പണികഴിപ്പിച്ച ഈ സ്റ്റേഡിയങ്ങൾ ഇന്ന് യാതൊരു ഫുട്ബോൾ മത്സരങ്ങളും നടത്താതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അതിയായ സങ്കടമുണ്ട് ഈ കാര്യത്തിൽ. കാരണം ഞാൻ കളിച്ചു വളർന്ന ഗ്രൗണ്ട് കൂടിയാണ് കോട്ടപ്പടി സ്റ്റേഡിയം. ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഈ രണ്ട് സ്റ്റേഡിയങ്ങളുടെ യും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. കൃത്യമായി മെയിന്റനൻസ് വർക്കുകൾ നടക്കാത്തത് മൂലം ഗ്രൗണ്ടിൽ കാടുമൂടി കിടക്കുകയാണ്. ഇത് കാണുമ്പോൾ ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അതിയായ ദുഃഖം ഉണ്ട്. കാരണം വരുംതലമുറയ്ക്ക് ഉപകാരപ്രദം ആവേണ്ട ഗ്രൗണ്ടുകൾ ആണ് ഇവ രണ്ടും. അങ്ങയുടെ ഭാഗത്തുനിന്ന് ഈ ഗ്രൗണ്ടിലെ നവീകരണത്തിനും രാജ്യാന്തര മത്സരങ്ങൾ കൊണ്ടുവരുന്നതിനും ശ്രദ്ധ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു’ എന്നായിരുന്നു മുഹമ്മദ്‌ ആഷികിന്റെ കമന്റ്.

ഈ കമന്റിനു താഴെ ധാരാളം പേരാണ് ഇതിനോടകം തന്നെ അനേകം പരാതികളും വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വന്ന വഴി മറക്കാതെ താൻ വളർന്നു വന്ന വഴിയിൽ വരും തലമുറയ്ക്കും കൂടുതൽ സൗകര്യങ്ങളും സാഹചര്യങ്ങും ഉണ്ടാവണമെന്ന് ആഗ്രഹിച്ച്‌ അതിനായി ഭരണാധികാരികളോട്‌ അഭ്യർത്ഥിക്കുന്ന ആഷിക്കിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button