UAELatest NewsNewsGulf

ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി യു എ ഇ

അബുദാബി : യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേർ കോവിഡ് -19 നെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും 91.32 ശതമാനം ജനങ്ങൾ ആദ്യ ഡോസ് എടുത്തതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

Read Also : വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനകളുമായി കുവൈറ്റ് 

ഇന്നലെ വരെ നൽകിയ മൊത്തം ഡോസുകളുടെ എണ്ണം 19,247,164 ആണ്, 100 പേർക്ക് 194.60 ഡോസ് എന്നതാണ് വാക്സിൻ വിതരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 83,410 ഡോസ് കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

എല്ലാവർക്കും കോവിഡ് -19 വാക്സിനുകൾ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി അനുസരിച്ചാണ് വാക്സിനേഷൻ ക്യാമ്പയിൻ. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button