KeralaLatest News

‘പന്തളം നഗരസഭാ ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമം’: ബിജെപി തദ്ദേശ സ്ഥാപനങ്ങളിലേക്ക് സമരം നടത്തുന്നു

ന്തളത്ത് രാഷ്ട്രീയപോര് ആരംഭിച്ചത് തദ്ദേശവകുപ്പിന് സെക്രട്ടറി പന്തളം നഗരസഭ സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ചതു മുതലാണ്.

പത്തനംതിട്ട: സിപിഐഎംഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ബിജെപി സമരം വ്യാപിപ്പിക്കുന്നു. പന്തളം നഗരസഭാ ഭരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. 29ന് നടത്തുന്ന കളക്‌ട്രേറ്റ് ഉപരോധത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ബിജെപി പ്രതിനിധികളും പങ്കെടുക്കും.

ഹരിത കര്‍മ സേനയും പ്രതിപക്ഷവും ബിജെപിയാണ് പന്തളം മാര്‍ക്കറ്റില്‍ മാലിന്യം സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടിച്ച സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച്‌ സമരം നടത്തിയിരുന്നു. പന്തളത്ത് രാഷ്ട്രീയപോര് ആരംഭിച്ചത് തദ്ദേശവകുപ്പിന് സെക്രട്ടറി പന്തളം നഗരസഭ സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ചതു മുതലാണ്.

എന്നാൽ ബിജെപി ആരോപിക്കുന്നത് നഗരസഭാ ഭരണം സിപിഐഎം അട്ടിമറിക്കാന്‍ നഗരസഭാ സെക്രട്ടറിയെ മുന്‍നിര്‍ത്തി ശ്രമിക്കുന്നു എന്നാണ്. ഇതിനെതിരെയാണ് ബിജെപി സിപിഐഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് 22ാംതിയതി ബിജെപി മാര്‍ച്ച്‌ നടത്തുന്നത്. ബിജെപി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രശ്നങ്ങൾ മനഃപൂർവ്വം ഉണ്ടാക്കുകയാണ് സിപിഎമ്മെന്നാണ് ഇവരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button