ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാലിനെ(58) പോക്സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് സുഖലാൽ.
പെണ്‍കുട്ടിയുടെ വീടുമായി പരിചയം ഉണ്ടായിരുന്ന സുഖലാല്‍ ആ അടുപ്പം മുതലാക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പീഡനം പുറത്തറിഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, സുഖലാലിനെ പുറത്താക്കിയതായി സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പിഎസ് ഗോപി അറിയിച്ചു.
Post Your Comments