Latest NewsKeralaNews

ഊളന്‍പാറയില്‍ നിന്നും മേ​ല്‍​ക്കൂ​ര പൊ​ളി​ച്ച്‌ പുറത്തു ചാടിയ യുവാക്കള്‍ വീടുകളില്‍ എത്തി ചേര്‍ന്നു

ഇ​വ​ര്‍​ക്കൊ​പ്പം ചാ​ടി​യ 23കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ കോമ്പൗ​ണ്ടി​ല്‍ വെ​ച്ചു​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

പേ​രൂ​ര്‍​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നിന്നും രക്ഷപെട്ട നാല് പേരും വീടുകളില്‍ തിരിച്ചെത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ വാ​ര്‍​ഡ് 24ല്‍ ​ക​ഴി​ഞ്ഞി​രു​ന്ന നാ​ലു യു​വാ​ക്ക​ള്‍ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ച്‌ ര​ക്ഷ​പ്പെ​ട്ടത്. ഇതില്‍ രണ്ടു പേരെ നേരത്തെ തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മറ്റു രണ്ടുപേരെ കണ്ടെത്താനും ആയിരുന്നില്ല.

Read Also: രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങൾക്ക് പിറകിൽ സംഘ പരിവാര്‍ അജണ്ട, സർക്കാർ നോക്കുകുത്തിയാകരുത്: വി ഡി സതീശൻ

ആശുപത്രിയിലെ ഓ​ടു പാ​കി​യ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന റീ​പ്പ​റു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യാ​ണ് ഇ​വ​ര്‍ പുറത്തെക്ക് പോയത്. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യാ​യ 26കാ​ര​ന്‍ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യാ​യ 28കാ​ര​ന്‍, ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​യാ​യ 23കാ​ര​ന്‍, എ​ന്നി​വ​രാ​ണ് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​വ​ര്‍​ക്കൊ​പ്പം ചാ​ടി​യ 23കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ കോമ്പൗ​ണ്ടി​ല്‍ വെ​ച്ചു​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

shortlink

Post Your Comments


Back to top button