കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി താലിബാന്. ഇതിനായി വന്‍ സൈനിക സജ്ജീകരണം നടത്താനൊരുങ്ങുകയാണ് നേതാക്കള്‍. നിലവില്‍ അധികാരമേറ്റിരിക്കുന്ന ഭരണകൂടത്തിന്റെ സൈനിക മേധാവി ഖ്വാറി ഫാസിഹുദ്ദീനാണ് സൈന്യത്തിനായുള്ള മുന്നൊരുക്കം വിശദീകരിച്ചത്.
‘ അഫ്ഗാനിലുണ്ടായിരുന്ന സൈനികരെക്കൂടി ഉള്‍പ്പെടുത്തി രാജ്യത്തിന്റെ ബാഹ്യ-ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനാകും വിധമായിരിക്കും സൈനിക സംവിധാനം. ലോകത്തിലെ മറ്റേത് രാജ്യങ്ങളെപ്പോലേയും സ്വന്തം സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. സൈനികരായവര്ക്ക് എത്രയും വേഗം മികച്ച ആയുധങ്ങളും പരിശീലനങ്ങളും നല്‍കും’ -ഫാസിഹുദ്ദീന്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ താലിബാന്റെ മുന്‍ സുരക്ഷാ വിഭാഗങ്ങളെ ഒരു കാര്യത്തിലും ഇടപെടുത്താതിരുന്ന താലിബാന് എല്ലാ പ്രവിശ്യയിലേയും മുന്‍ പോലീസ് സേനാംഗങ്ങളോടും ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. മൂന്നുലക്ഷത്തോളം പേരാണ് മുന്‍ ഭരണകൂടത്തിന് കീഴില്‍ അഫ്ഗാന് സൈന്യത്തിലുണ്ടായിരുന്നത്.
Post Your Comments