റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 85 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെ.ബി ഗണേഷ് കുമാറിനെ ട്രോളി നടന്‍ വിനായകന്‍
5,46,336 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,35,309 പേർ രോഗമുക്തി നേടി. 8,645 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,382 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 405 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 40,223,592 കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്തത്.
Read Also: കിറ്റക്‌സിനു പിന്നാലെ കേരളം വിടാനൊരുങ്ങി ആഗോള പെയിന്റ് നിര്‍മ്മാണ, വിതരണ കമ്പനി
Post Your Comments