Latest NewsNewsIndia

തീ​വ്ര​വാ​ദ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌​ അ​റി​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ: ജാന്‍ മുഹമ്മദ്​ ആയുധക്കടത്തുകാരനെന്ന് പോലീസ്

ക​ഴി​ഞ്ഞ വ​ര്‍​ഷം ഫ​ഹീ​മിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​യെ കൊ​ല്ലാ​നെ​ത്തി​യ ഫ​സ​ലു​റ​ഹ്​​മാ​ന്‍ ഖാ​നെ ആ​ന്‍​റി എ​ക്​​സ്​​റ്റോ​ര്‍​ഷ​ന്‍ സെ​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു

മും​ബൈ: രാജ്യ തലസ്ഥാനത്ത് പൊലീസ് അ​റ​സ്​​റ്റു​ചെ​യ്​​ത​വ​രി​ല്‍ ഒ​രാ​ളാ​യ ജാ​ന്‍ മു​ഹ​മ്മ​ദ്​ ശൈ​ഖ് ആയുധക്കടത്തുകാരനെന്ന കണ്ടെത്തലുമായി പോലീസ്. ദാ​വൂ​ദ്​ ഇ​ബ്രാ​ഹി​മി‍െന്‍റ ‘ഡി ​കമ്പ​നി’​യി​ലെ ആ​യു​ധ​ക്ക​ട​ത്തു​കാ​ര​നാണ് ജാന്‍ മുഹമ്മദെന്ന നിഗമനത്തിലാണ്​ മും​ബൈ പൊ​ലീ​സ്​. ഭീ​ക​ര​വാ​ദ​ക്കേ​സി​ലാണ് ഡ​ല്‍​ഹി പൊ​ലീ​സിന്റെ സ്​​പെ​ഷ​ല്‍ സെ​ല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

ഡ​ല്‍​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നു​ പി​റ​കെ മ​ഹാ​രാ​ഷ്​​ട്ര എ.​ടി.​എ​സ്​ ജാ​ന്‍ മു​ഹ​മ്മ​ദി‍െന്‍റ കു​ടും​ബ​ത്തെ ചോ​ദ്യം ചെ​യ്​​തു. തീ​വ്ര​വാ​ദി ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌​ അ​റി​യി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. സ​മി​ര്‍ കാ​ലി​യ എ​ന്ന ജാ​ന്‍ മു​ഹ​മ്മ​ദ്​ ഒ​രു വ​ര്‍​ഷ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മും​ബൈ പൊ​ലീ​സി‍െന്‍റ ആന്റി എ​ക്​​സ്​​റ്റോ​ര്‍​ഷ​ന്‍ സെ​ല്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച ഫ​ഹീം മ​ച്ച്‌​​മ​ച്ചി‍െന്‍റ കീ​ഴി​ലാ​യി​രു​ന്നു ഇ​തു​വ​രെ ജാ​ന്‍ മു​ഹ​മ്മ​ദ്​ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ധാ​രാ​വി ചേ​രി​യി​ലാ​ണ്​ ഇ​യാ​ളു​ടെ താ​മ​സം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫ​ഹീ​മിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​യെ കൊ​ല്ലാ​നെ​ത്തി​യ ഫ​സ​ലു​റ​ഹ്​​മാ​ന്‍ ഖാ​നെ ആന്റി എ​ക്​​സ്​​റ്റോ​ര്‍​ഷ​ന്‍ സെ​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​ന്ന്​ ഖാ​നാ​ണ്​ ജാ​ന്‍ മുഹമ്മദിന്റെ പേ​ര്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ന്നു​ തൊ​ട്ട്​ ഇ​യാ​ള്‍ ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button