മുംബൈ: രാജ്യ തലസ്ഥാനത്ത് പൊലീസ് അറസ്റ്റുചെയ്തവരില്‍ ഒരാളായ ജാന്‍ മുഹമ്മദ് ശൈഖ് ആയുധക്കടത്തുകാരനെന്ന കണ്ടെത്തലുമായി പോലീസ്. ദാവൂദ് ഇബ്രാഹിമിെന്റ ‘ഡി കമ്പനി’യിലെ ആയുധക്കടത്തുകാരനാണ് ജാന്‍ മുഹമ്മദെന്ന നിഗമനത്തിലാണ് മുംബൈ പൊലീസ്. ഭീകരവാദക്കേസിലാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനു പിറകെ മഹാരാഷ്ട്ര എ.ടി.എസ് ജാന്‍ മുഹമ്മദിെന്റ കുടുംബത്തെ ചോദ്യം ചെയ്തു. തീവ്രവാദി ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സമിര്‍ കാലിയ എന്ന ജാന്‍ മുഹമ്മദ് ഒരു വര്‍ഷമായി നിരീക്ഷണത്തിലായിരുന്നുവെന്നും മുംബൈ പൊലീസിെന്റ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ മാസം കോവിഡ് ബാധിച്ചു മരിച്ച ഫഹീം മച്ച്മച്ചിെന്റ കീഴിലായിരുന്നു ഇതുവരെ ജാന്‍ മുഹമ്മദ് പ്രവര്‍ത്തിച്ചിരുന്നത്. ധാരാവി ചേരിയിലാണ് ഇയാളുടെ താമസം. കഴിഞ്ഞ വര്‍ഷം ഫഹീമിന്റെ നിര്‍ദേശപ്രകാരം നഗരത്തിലെ വ്യവസായിയെ കൊല്ലാനെത്തിയ ഫസലുറഹ്മാന് ഖാനെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഖാനാണ് ജാന്‍ മുഹമ്മദിന്റെ പേര് വെളിപ്പെടുത്തിയത്. അന്നു തൊട്ട് ഇയാള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments