ന്യൂഡല്‍ഹി: കരള്‍ രോഗത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അച്ഛന് കരള്‍ ദാനം ചെയ്യാന്‍ അനുമതി തേടി കോടതിയെ സമീപിച്ച് പതിനേഴുകാരന്‍. അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് കരള്‍ ദാനം ചെയ്യാന്‍ സാധിക്കില്ല. ഇതിന് അനുവദിക്കണമെന്ന ഹര്‍ജിയുമായാണ് പതിനേഴുകാരന്‍ കോടതിലെത്തിയത്. കുട്ടിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സിനും കോടതി നോട്ടീസയച്ചു.
കരള്‍ രോഗത്തെ തുടര്‍ന്ന് അച്ഛന്‍ വളരെ കാലമായി ചികിത്സയിലാണ്. ജീവന്‍ രക്ഷിക്കാനായി കരള്‍ മാറ്റിവയ്ക്കലാണ് ഏക മാര്‍ഗം. അമ്മയ്ക്കും മൂത്ത സഹോദരനും ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അവര്‍ക്ക് കരള്‍ ദാനം ചെയ്യുവാന്‍ സാധിക്കില്ല. അച്ഛനെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് പതിനേഴുകാരന്‍ കോടതിയെ സമീപിച്ചത്.
Post Your Comments