Latest NewsNewsInternational

കൊവിഡ് വാക്‌സിൻ പാസ്പോർട്ട് നിർബന്ധമാക്കാനൊരുങ്ങി ഓസ്‌ട്രേലിയ

മെൽബൺ : രാജ്യാന്തര അതിർത്തി തുറക്കും മുൻപ് വാക്‌സിൻ പാസ്പോർട്ട് വിതരണം ചെയ്യാനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. വാക്‌സിൻ സ്വീകരിച്ചവർക്ക് ഫോണിലൂടെ തന്നെ പാസ്പോർട്ട് ലഭ്യമാക്കാനാണ് സർക്കാർ പദ്ധതി. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് വാക്‌സിൻ പാസ്പോർട്ട് ലഭിക്കുന്നത്. രാജ്യാന്തര യാത്രകൾക്കും രാജ്യത്തിനുള്ളിൽ തന്നെ പല സ്ഥലങ്ങളും സന്ദർശിക്കാനും ഇതാവശ്യമായി വന്നേക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

Read Also : കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് : കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിട്ടത് രണ്ടുലക്ഷത്തിനടുത്ത് പ്രവാസികൾ  

പാസ്പോർട്ട് എങ്ങനെ ലഭിക്കും?

എക്സ്പ്രസ്സ് പ്ലസ് മെഡികെയർ സ്മാർട്ട് ഫോൺ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലൂടെ ഇത് ലഭ്യമാക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും, ‘ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി’ സെലക്ട് ചെയ്ത നിങ്ങളുടെ പേരിൽ ക്ലിക് ചെയ്യുകയും വേണം.

ശേഷം, ‘View covid-19 Digital Certificate’ എന്ന ബട്ടൺ അമർത്തുക. ‘Add to Apple Wallet’ എന്ന ബട്ടനിലോ ‘Save to phone’ എന്ന ബട്ടനിലോ അമർത്തിയാൽ വാക്‌സിൻ പാസ്പോർട്ട് ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പേയിൽ സേവ് ആകും.

വ്യത്യസ്തമായ വാക്‌സിന്റെ ഡോസുകളാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നതെങ്കിൽ, വാക്‌സിൻ സ്വീകരിച്ചതിന് തെളിവായി ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേയ്റ്റ്‌മെന്റ് ആവശ്യമാണെന്ന് സർവീസ് ഓസ്ട്രേലിയ വെബ്സൈറ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button