കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരൻ.
മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാൻ ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്യണമെന്ന് തങ്ങൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും സുധാകരൻ ആരോപിച്ചു. ആനപ്പുറത്തു പോകുന്നവനോട് പട്ടിക്കുരക്കുന്നത് പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ ആവശ്യം അവഗണിക്കുകയായിരുന്നു എന്ന് സുധാകരൻ കുറ്റപ്പെടുത്തി.
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ കോൺഗ്രസിന് ഭിന്നാഭിപ്രായമില്ലെന്നും ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ടാണ് വിഡി സതീശൻ ബിഷപ്പ് ഹൌസിൽ വരാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.
Post Your Comments