KeralaLatest NewsNews

ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്: എത്ര കോടികളുണ്ടെങ്കിലും ആ സുഖം കിട്ടില്ലെന്ന് ഇന്നസെന്റ്

കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്. ഇതൊക്കെ കിട്ടികഴിയുമ്പോഴാണ് ഒന്നുകൂടി മത്സരിച്ചാലോ എന്ന് തോന്നുന്നത്.

തൃശൂർ: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ വിവാദങ്ങൾ മുറുകുമ്പോൾ എം പി പദവിയുടെ പ്രാധാന്യം എണ്ണിപ്പറഞ്ഞ് മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. സുരേഷ് ഗോപി വിവാദം ഉടലെടുക്കുന്നതിന് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സല്യൂട്ടിനെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം. എംപിമാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ചാണ് ഇന്നസെന്റ് വാചാലനായത്.

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ: ഈ സ്ഥാനം വിടണമെന്ന് അധികമാള്‍ക്കാര്‍ക്ക് തോന്നില്ല. എംപി എന്ന ബോര്‍ഡ് വച്ച്‌ കാശ്‌മീര് വരെ പോയാലും പോകുന്നിടത്തെല്ലാം പൊലീസ് സല്യൂട്ട് ചെയ്യും. അതൊക്കെ വലിയൊരു സംഭവമാണ്. കൈയില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല. നമ്മള്‍ ആളെ നിറുത്തേണ്ടി വരും. കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്. ഇതൊക്കെ കിട്ടികഴിയുമ്പോഴാണ് ഒന്നുകൂടി മത്സരിച്ചാലോ എന്ന് തോന്നുന്നത്.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

എന്നാല്‍ പൊലീസ് ചട്ടപ്രകാരം കേരളത്തില്‍ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണെന്ന വാദവുമായി ഒരു വിഭാഗം എത്തി. ചട്ടം അതാണെങ്കിലും എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് നല്‍കുന്നത് ഒരു കീഴ്‌വഴക്കമാണെന്ന അഭിപ്രായവുമായി സുരേഷ് ഗോപി അനുകൂലികളും രംഗത്ത് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button