അബുദാബി : കൂടുതല്‍ മാലിന്യം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങൾ നല്‍കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ട് അബുദാബി. ആപ്പിന്റെ സഹായത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
മാലിന്യമുണ്ടെന്ന് ആപ്പിലൂടെ അറിയിച്ചാല്‍ വീട്ടുപടിക്കലെത്തി മാലിന്യം ശേഖരിക്കും. ആപ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് (ഗോ റികാപ്) ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഗോ റികാപ് ആപ്പ് ഉപയോഗിച്ച് മാലിന്യസംസ്‌കരണത്തിന്റെ ഭാഗമാകുന്നവര്‍ക്ക് സമ്മാനവും (റിവാര്‍ഡ് പോയിന്റ്‌സ്) ലഭിക്കും.
ആപ്പില്‍ മേല്‍വിലാസം നല്‍കിയാല്‍ സംഘം വീട്ടിലെത്തും. മാലിന്യത്തിന്റെ ഭാരത്തിന് ആനുപാതികമായി പോയിന്റ്‌സും നേടാം. ഒരു കിലോ മാലിന്യത്തിന് 1000 പോയിന്റ് ലഭിക്കും. 5 കിലോ അതായത് 5000 പോയിന്റിന് 20 ദിര്‍ഹത്തിന്റെ വൗച്ചര്‍ ലഭിക്കും. ഇതുപയോഗിച്ച് കാര്‍ഫോര്‍, അല്‍ഐന്‍ വാട്ടര്‍ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം.
Post Your Comments